യുവതിയുടെ തലവെട്ടുന്ന വീഡിയോ ഫേസ്‌ബുക്ക് നീക്കം ചെയ്തു

സാന്‍ഫ്രാന്‍സിസ്‌കോ| WEBDUNIA|
PRO
ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്ന സ്ത്രീയുടെ ശിരഛേദം ചെയ്യുന്ന വീഡിയോ ഫേസ്‌ബുക്ക് അധികൃതര്‍ നീക്കം ചെയ്തു. അക്രമപരമായ വീഡിയോകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുമെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു.

അക്രമങ്ങള്‍ വിവരിക്കുന്ന ഇമേജുകള്‍ പോസ്റ്റ് ചെയ്യുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിന് തൊട്ടടുത്ത ദിനമാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റായ ഫെയ്‌സ്ബുക്കിന്റെ നടപടി.

മുഖംമൂടിയണിഞ്ഞയാള്‍ മെക്‌സിക്കോയില്‍ ഒരു സ്ത്രീയെ ശിരഛേദം ചെയ്യുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.അക്രമങ്ങള്‍ കാണിക്കുന്ന വിഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കിയത് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക എന്ന ലക്ഷ്യത്തോടെയാനെന്നും അല്ലാതെ അവ ആഘോഷിക്കാനല്ലെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ പറഞ്ഞു.

ആളുകളുടെ തല വെട്ടുന്ന വിഡിയോ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഫേസ്ബുക്ക് നടപടി നിരുത്തരവാദിത്തമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആക്ഷേപിച്ചിരുന്നു‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :