വീണ്ടും തിരിച്ചടി; പെട്രോളിന് 1.23 രൂപയും ഡീസലിന് 89 പൈസയും വർധിപ്പിച്ചു

പെട്രോളിന് 1.23 രൂപയും ഡീസലിന് 89 പൈസയും വർധന

diesel, Petrol, price, oil price, ന്യൂഡല്‍ഹി, ഇന്ധന വില, പെട്രോള്‍, ഡീസല്‍
ന്യൂഡല്‍ഹി| സജിത്ത്| Last Modified വ്യാഴം, 1 ജൂണ്‍ 2017 (07:29 IST)
രാജ്യത്ത് വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് വര്‍ധിപ്പിച്ചത്. പൊതുമേഖലാ എണ്ണക്കമ്പനികളാണ് ആഗോള എണ്ണവിലയിലെ വ്യതിയാനത്തിനനുസരിച്ച് രണ്ടാഴ്ച കൂടുമ്പോള്‍ ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്.

വര്‍ധനവ് അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. മേയ് 15ന് അവസാനം നിരക്കു നിശ്ചയിച്ചപ്പോള്‍ പെട്രോള്‍ ലിറ്ററിന് 2.16 രൂപയും ഡീസലിന് 2.10 രൂപയും കുറച്ചിരുന്നു. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍,
ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളാണ് നിലവില്‍ നിരക്കു നിശ്ചയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :