പെട്രോള്‍ പമ്പുകള്‍ ഇനി ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല

പെട്രോള്‍ പമ്പുകള്‍ ഇനി ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല

  Petrol Pumps , petrol and diesel , Sunday As Holiday , Pumps , Narendra modi , കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന , ഇന്ധനക്ഷാമം , പെട്രോള്‍ ഡീലേഴ്‌സ് , ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല
ചെന്നൈ| jibin| Last Modified ചൊവ്വ, 18 ഏപ്രില്‍ 2017 (21:01 IST)
ഇന്ധനക്ഷാമം മറികടക്കുന്നതിനായി കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ പമ്പുടമകളുടെ തീരുമാനം. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് ആണ് തീരുമാനമെടുത്തിരിക്കുന്നത്.

കേരളത്തിനു പുറമെ കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് പുതിയ തീരുമാനം നിലവില്‍ വരുന്നത്. ആകെ 20,000 ത്തോളം ഔട്ട്‌ലൈറ്റുകളാണ് എല്ലാ സ്ഥലത്തുമായി അടച്ചിടുക.

ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാനുള്ള തീരുമാനം നേരത്തേ ഉണ്ടായിരുന്നെങ്കിലും കമ്പനികളുടെ അഭ്യര്‍ത്ഥന പ്രകാരം ഇത് നടപ്പാക്കാതിരിക്കുകയായിരുന്നെന്ന് എക്‌സിക്യൂട്ടീവ് മെമ്പര്‍ സുരേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍, പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇന്ധന ഉപഭോഗം കുറയ്ക്കുക എന്ന മാന്‍ കീ ബാത്തിലെ പ്രധാനമന്ത്രി മോഡിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ തീരുമാനം നടപ്പാക്കാന്‍ പ്രേരണയായതെന്ന് അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :