വിദേശികളെ പിരിച്ചുവിടും: സൌദി

ദുബായ്‌:| WEBDUNIA|
ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ആരെയെങ്കിലും പിരിച്ചുവിടുകയാണെങ്കില്‍ ആദ്യം വിദേശികളെ പിരിച്ചുവിടാന്‍ കമ്പനികള്‍ക്ക് സൌദി അറേബ്യന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍‌കി. ഇതിനെ തുടര്‍ന്ന് സ്വദേശികള്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നില്ലെന്ന്‌ ഉറപ്പുവരുത്താന്‍ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കമ്പനികളില്‍ പരിശോധന ആരംഭിച്ചുകഴിഞ്ഞു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5.4 ശതമാനം മാത്രമായിരുന്നു സൌദിയിലെ തൊഴില്‍ഹിതര്‍. എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരുടെ നിരക്ക്‌ 11 ശതമാനത്തോട്‌ അടുത്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. നിലവിലെ ഈ സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ കടുത്ത നടപടികള്‍ കൈക്കൊണ്ടിരിക്കുന്നത്.

ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിയുകയാണ് സൌദി അറേബ്യ. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാവാതെ പല കമ്പനികളും ഇവിടെ പൂട്ടിക്കൊണ്ടിരിക്കുകയാണ്. എല്ലാ വ്യവസായ മേഖലകളെയും മാന്ദ്യം ബാധിച്ചിട്ടുണ്ടെങ്കിലും ഐടി മേഖലയിലാണ് ഏറ്റവും കൂടുതല്‍ പിരിച്ചുവിടല്‍ നടക്കുന്നത്.

വിദേശികളെ പിരിച്ചുവിടാനുള്ള സൌദി അറേബ്യയുടെ തീരുമാനത്തില്‍ ഏറ്റവും വലിയ തിരിച്ചടി അനുഭവിക്കേണ്ടി വരിക കേരളത്തിനാണ്. ഗള്‍‌ഫ് മേഖലയില്‍ പണിയെടുക്കുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്. സാമ്പത്തിക പ്രതിസന്ധി ഇനിയും തുടരുകയാണെങ്കില്‍ കേരളത്തില്‍ തൊഴിലില്ലാത്തവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നേക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :