വളാഞ്ചേരിയില്‍ ഡൈനാമിക്‌ സിറ്റി

മലപ്പുറം| WEBDUNIA| Last Modified ബുധന്‍, 4 ഫെബ്രുവരി 2009 (09:19 IST)
പ്രമുഖ കണ്‍‌സ്‌ട്രക്ഷന്‍ കമ്പനിയായ ഡൈനാമിക്‌ ഡിസൈനേഴ്സ്‌ ആന്റ്‌ ഡവലപേഴ്സ് മലപ്പുറത്തേക്ക്. കമ്പനിയുടെ ആദ്യ പ്രൊജക്റ്റായ ഡൈനാമിക് സിറ്റി വളാഞ്ചേരിയിലാണ് നിര്‍മിക്കുക. വളാഞ്ചേരി എന്‍.എച്ച്‌ 17ന്‌ തൊട്ടടുത്താണ്‌ ഡൈനാമിക്‌ സിറ്റി ഒരുങ്ങുന്നത്‌. ടൌണ്‍‌ഷിപ്പിന്റെ രീതിയിലായിരിക്കും ഇതിന്റെ രൂപകല്‍‌പന.

മൂന്നുഘട്ടങ്ങളിലായാണ്‌ ഇത് നിര്‍മിക്കുക. അമ്പത്തിയൊന്ന് ലക്‌ഷ്വറി വില്ലകള്‍ ഉള്‍ക്കൊള്ളുന്ന റിസോര്‍ട്ട്‌ ശൈലിയിലുള്ള ഡൈനാമിക്‌ ലാസ്‌ പാമാസ്‌ ആദ്യ ഘട്ടം തയ്യാറാവുന്നത്‌. ഇരുപത്തിയെട്ട് പ്രീമിയം വില്ലകള്‍ ഉള്‍ക്കൊള്ളുന്ന ലാമിറാഡെയുടെ നിര്‍മാണവും ആദ്യഘട്ടത്തോടൊപ്പം ആരംഭിക്കും.

സ്പാനിഷ്‌ വസ്തുകലാ ശൈലിയിലാണ് ഡൈനാമിക്‌ സിറ്റി നിര്‍മിക്കുന്നതെന്നും ഇവിടെയുള്ള എല്ലാ വില്ലകളും വാസ്തു അനുസരിച്ചായിരിക്കുമെന്നും മാനേജിങ്‌ ഡയറക്ടര്‍ പി വാസുദേവന്‍ പറഞ്ഞു. രാജ്യാന്തര നഗരങ്ങളോട്‌ കിടപിടിക്കുന്ന രീതിയിലായിരിക്കും സിറ്റിയുടെ ഡിസൈനും സാങ്കേതികതയുമെന്ന് മാനേജിങ്‌ ഡയറക്ടര്‍ അവകാശപ്പെട്ടു.

റസിഡന്‍ഷ്യല്‍ സ്കൂള്‍, ഷോപ്പിങ്‌ മാള്‍, ആംഫി തിയേറ്ററുകള്‍, ക്ലബ്‌ ഹൗസ്‌, സ്വിമ്മിങ്‌ പൂള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിങ്‌, 24 മണിക്കൂര്‍ സെക്യൂരിറ്റി, മീറ്റിങ്‌ ഹാള്‍സ്‌ ആന്റ്‌ സൊസൈറ്റി റൂംസ്‌, ഫസ്റ്റ്‌ എയ്ഡ്‌ ക്ലിനിക്ക്‌, എ.ടി.എം സൗകര്യങ്ങള്‍, ആധുനിക അഗ്നിശമന സംവിധാനങ്ങള്‍ തുടങ്ങി സുരക്ഷിതവും ആരോഗ്യപരവുമായ ജീവിതത്തിന്‌ വേണ്ട എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ചെറുനഗരമായിരിക്കും ഡൈനാമിക്‌ സിറ്റിയെന്ന് മാനേജിങ്‌ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :