മലപ്പുറവും തൃശൂരും ചാമ്പ്യന്‍‌മാര്‍

തൃശ്ശൂര്‍| WEBDUNIA|
സംസ്ഥാന പാരലല്‍ കോളേജ് ഗെയിംസില്‍ ഫുട്‌ബോളില്‍ മലപ്പുറം എ ടീമും ഷട്ടിലില്‍ തൃശൂരും ചാമ്പ്യന്‍‌മാരായി. ഇന്നലെ മലപ്പുറം എ ടീമിനെ തോല്പിച്ചാണ് മലപ്പുറം ബി ടീം ഫുട്ബാളില്‍ ചാമ്പ്യന്‍‌മാരായത്.

ആണ്‍കുട്ടികളുടെ ഷട്ടില്‍മത്സരത്തില്‍ തൃശൂര്‍ മതിലകം എക്‌സല്‍ കോളേജിലെ നൌഫല്‍ എം‌വി ഒന്നാം സ്ഥാനം നേടി. ചാലക്കുടി സെന്‍റ് പോള്‍സ് കോളേജിലെ ആന്‍റണീ ഡേവിഡ് രണ്ടാം സ്ഥാനവും കരുവാരകുണ്ട് നളന്ദ കോളെജിലെ പ്രശാന്ത് പി‌എം മൂന്നാം സ്ഥാനവും നേടി.

ഡബിള്‍സില്‍ നൗഫല്‍ എം.വി.യും അബ്ദുല്‍റസാക്കും ചേര്‍ന്ന ടീം ഒന്നാംസ്ഥാനവും ലിബിന്‍ ലിംസണും ടിറ്റോ ഡേവിസും ചേര്‍ന്ന ടീം (ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് തൃശ്ശൂര്‍), രണ്ടാംസ്ഥാനവും സാദിക്കും അംജാദും ചേര്‍ന്ന ടീം (കോളേജ് ഓഫ് കൊമേഴ്‌സ്, കണ്ണൂര്‍) മൂന്നാംസ്ഥാനവും നേടി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഷട്ടില്‍ സിംഗിള്‍ മത്സരത്തില്‍ ഗുരുവായൂര്‍ ആര്യഭട്ടയിലെ ഷീന കെ.കെ. ഒന്നാം സ്ഥാനം നേടി. ആര്യഭട്ടയിലെതന്നെ പ്രജിത ഇ.ആര്‍. നാണ് രണ്ടാം സ്ഥാനം. ഡബിള്‍സില്‍ ഷീന കെ.കെ., പ്രജിത ഇ.ആര്‍. (ആര്യഭട്ട ഗുരുവായൂര്‍) ഒന്നാംസ്ഥാനവും ഷബിന, നസിബ (ആര്യഭട്ട) രണ്ടാംസ്ഥാനവും നേടി. ഏഴ് ജില്ലകളില്‍നിന്നായി 12 ടീമുകള്‍ മല്‍‌സരത്തില്‍ പങ്കെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :