വരുന്നൂ... സച്ചിന്‍റെ പേരില്‍ ടൂത്ത്‌പേസ്റ്റ് !

മുംബൈ| WEBDUNIA|
PRO
ക്രീസുകളില്‍ ബാറ്റിംഗ് വെടിക്കെട്ടുതിര്‍ക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ ടൂത്ത് പേസ്റ്റ് വിപണിയിലെത്തി. സച്ചിന് ബിസിനസ് പങ്കാളിത്തമുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പാണ് സച്ചിന്‍റെ പേരിനോട് സമാനമായ ‘സച്ച് ടൂത്ത് പേസ്റ്റുകള്‍‘ വിപണിയിലെത്തിച്ചത്.

രാജ്യത്ത് ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല ഉള്‍പ്പെടെയുള്ള സംരംഭങ്ങളുമായി വാണിജ്യ മേഖലയില്‍ സജീവസാന്നിധ്യമായ ഫ്യൂ‍ച്ചര്‍ ഗ്രൂപ്പും മണിപ്പാല്‍ ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭത്തില്‍ സച്ചിനും പങ്കാളിയാണ്. ഇതനുസരിച്ചാണ് സച്ചിന്‍റെ പേരില്‍ ടൂത്ത് പേസ്റ്റ് കമ്പനി വിപണിയിലിറക്കിയത്. നേരത്തെ സച്ച് ടൂത്ത് ബ്രഷുകള്‍ കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.

പ്രാരംഭഘട്ടത്തില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ശൃംഖലകളായ ബിഗ്ബസാര്‍ ഫുഡ്ബസാര്‍ എന്നീ ഔട്ട്‌ലെറ്റുകളിലൂടെ സച്ച് ടൂത്ത് പേസ്റ്റുകള്‍ ലഭ്യമാക്കും. സച്ചിനെ പോലൊരു താരത്തിന്‍റെ സാന്നിധ്യം കമ്പനിക്ക് ഏറെ അഭിമാനകരമാണെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് സി‌ഇ‌ഒ കിഷോര്‍ ബിയാനി പറഞ്ഞു. സച്ചിന്‍റെ പേരില്‍ ഒരു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പായ്ക്ക് കൂടി പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :