തൊഴിലവസരങ്ങള്‍ വര്‍ധിച്ചു: റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 28 ഫെബ്രുവരി 2010 (14:31 IST)
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ രാജ്യത്ത് 6.38 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി തൊഴില്‍ മന്ത്രാലയം. സാമ്പത്തിക മേഖല കരകയറുന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നതെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. ഈ കാലയളവില്‍ ഗതാഗത മേഖലയിലൊഴികെ എല്ലാ മേഖലയിലും തൊഴിലവസരങ്ങള്‍ വര്‍ധിച്ചു.

കയറ്റുമതി യൂണിറ്റുകളിലാണ് 91 ശതമാനം തൊഴിലുകളും പുതുതായുണ്ടായത്. കയറ്റുമതി യൂണിറ്റുകളില്‍ 5.80 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 2953 യൂണിറ്റുകളില്‍ തൊഴില്‍ ബ്യൂറോ നടത്തിയ സര്‍വേയിലാണ് തൊഴിലവസരങ്ങള്‍ വര്‍ധിച്ചതായി കണ്ടെത്തിയത്.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്ത് 4.97 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതായി വ്യക്തമായിരുന്നു. കയറ്റുമതി ഇതര മേഖലയില്‍ രാജ്യത്ത് 0.58 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :