ലക്ഷം കോടി ലക്‍ഷ്യമിട്ട് ഫെഡറല്‍ ബാങ്ക്

കൊച്ചി| WEBDUNIA| Last Modified ഞായര്‍, 4 ജൂലൈ 2010 (12:03 IST)
PRO
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1000 ശാഖകളും ഒരുലക്ഷം കോടി രൂപയുടെ ബിസിനസും ലക്‍ഷ്യമിടുന്നുവെന്ന് ഫെഡറല്‍ ബാങ്ക്. 2012 മാര്‍ച്ചോടെ ഈ നേട്ടം കൈവരിക്കാനാവുമെന്നാണ് കരുതുന്നതെന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡറയക്ടര്‍ എം വേണുഗോപാലന്‍ പറഞ്ഞു. സംസ്ഥാനമൊട്ടാകെ ഈയാഴ്ച 31 പുതിയ ശാഖകളാണ് ഫെഡറല്‍ ബാങ്ക് തുറന്നത്. ഇതോടെ, ഫെഡറല്‍ ബാങ്ക് ശാഖകളുടെ എണ്ണം 707 ആയി. എടിഎമ്മുകളുടെ എണ്ണം 760ലേറെയായും ഉയര്‍ന്നു. നടപ്പു സാമ്പത്തികവര്‍ഷം ബാങ്കിന് 100 പുതിയ ശാഖകള്‍ തുറക്കാനും പദ്ധതിയുണ്ട്.

മൊബൈല്‍ ഫോണ്‍വഴി ഫണ്ട് ട്രാന്‍സ്ഫര്‍, ചെക്ക് ബുക്കിനുള്ള അപേക്ഷ, ലഘു സ്റ്റേറ്റ്‌മെന്റ്, ബാലന്‍സ് അന്വേഷണം തുടങ്ങിയ ഇടപാടുകള്‍ സാധ്യമാക്കുന്നതിനായി മൊബൈല്‍ ബാങ്കിങ് സംവിധാനം നടപ്പാക്കി സമീപഭാവിയില്‍ മൊബൈല്‍ ഫോണ്‍വഴി ടിക്കറ്റ് ബുക്ക്‌ചെയ്യുന്നതിനും ഷോപ്പിങ് നടത്തുന്നതിനും ടോപ്പ് അപ് ചെയ്യുന്നതിനുമൊക്കെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും.

ഫെഡറല്‍ ബാങ്ക് പുറത്തിറക്കിയിട്ടുള്ള പുതിയ മാസ്റ്റര്‍ കാര്‍ഡ്‌വഴി ബാങ്കിന്റെ ഇടപാടുകാര്‍ക്ക് ലോകത്തൊട്ടാകെയുള്ള 15 ലക്ഷം എടിഎമ്മുകളില്‍നിന്നു പണം പിന്‍വലിക്കാനും 28 ദശലക്ഷം വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് സേവനം നേടാനും കഴിയും. ഇന്ത്യയില്‍ ഇരുപതിനായിരത്തിലധികം എടിഎമ്മുകളിലും 2.6 ലക്ഷം വ്യാപാര സ്ഥാപനങ്ങളിലും മാസ്റ്റര്‍ കാര്‍ഡ് സ്വീകരിക്കും.ബാങ്കിന്റെ മാസ്റ്റര്‍ കാര്‍ഡ് ക്ലാസിക്‌വഴി നിത്യേന 30,000 രൂപവരെ പിന്‍വലിക്കാനും തുല്യതുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാനും കഴിയും. പുതുതായി പ്ലാറ്റിനം കാര്‍ഡും മാസ്‌ട്രോ കാര്‍ഡും പുറത്തിറക്കാന്‍ ബാങ്ക് ലക്ഷ്യമിടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :