യു‌എസ് നിക്ഷേപം തേടി ഇന്ത്യ

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 6 ഏപ്രില്‍ 2010 (20:04 IST)
PRO
അടുത്ത അഞ്ച് വര്‍ഷത്തേക്ക്ക് ഇന്ത്യയുടെ അടിസ്ഥാന സൌകര്യ വികസനമേഖലയ്ക്കാവശ്യമായ 600 ബില്യന്‍ നിക്ഷേപത്തില്‍ സജീവമായി പങ്കാളികളാകാന്‍ യു‌എസ് വ്യവസാ‍യ സംരംഭകരോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യ യു‌എസ് ധനകാര്യ സാ‍മ്പത്തിക പങ്കാളിത്തം പ്രഖ്യാപിച്ചുകൊണ്ട് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയാണ് ഇക്കാര്യം ഉന്നയിച്ചത്.

യു‌എസ് ട്രഷറി സെക്രട്ടറി തിമോത്തി ഗീത്നെറുമായി ചേര്‍ന്നാണ് മുഖര്‍ജി മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ഇരുരാജ്യങ്ങളും സാമ്പത്തിക ധനകാര്യ വ്യാപാരമേഖലകളില്‍ കൂടുതല്‍ സഹകരണം ലക്‍ഷ്യമിട്ടുകൊണ്ടുള്ളതാണ് നീക്കം.

കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനുള്ള ആഗോള സാമ്പത്തിക മേഖലയുടെ ശ്രമങ്ങള്‍ക്ക് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം നിര്‍ണ്ണാ‍യകമാകുമെന്ന് തിമോത്തി ഗീത്നെര്‍ പറഞ്ഞു. സന്തുലിതമായ വളര്‍ച്ചയ്ക്കും കൂടുതല്‍ വ്യാപാരത്തിന് കളമൊരുക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നിക്ഷേപത്തിന് വഴിയൊരുക്കുന്നതിനും സഹകരണം സഹായിക്കുമെന്നും ഗീത്നെര്‍ പറഞ്ഞു.

ഇന്ത്യയുടെ അടിസ്ഥാനമേഖലയിലേക്ക് വമ്പന്‍ നിക്ഷേപത്തിനുള്ള അവസരമാണ് അമേരിക്കന്‍ നിക്ഷേപകര്‍ക്ക് കൈവന്നിരിക്കുന്നതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. തുറമുഖ, ആശയവിനിമയ, ഗതാഗത മേഖലയില്‍ 600 ബില്യന്‍ ഡോളര്‍ നിക്ഷേപം നടത്താനുള്ള അവസരമാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലഭിക്കുകയെന്നും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :