റേഷന്‍ വ്യാപാരികളുടെ സമരം പിന്‍‌വലിച്ചു

തിരുവനന്തപുരം| WEBDUNIA|
PTI
റേഷന്‍ വ്യാപാരികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം കമ്മിഷന്‍ കൂട്ടാമെന്ന ധാരണയില്‍ പിന്‍വലിച്ചു. മന്ത്രി അനൂപ്‌ ജേക്കബുമായി റേഷന്‍ വ്യാപാരികളുടെ സംയുക്‌ത സമരസമിതി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്‌.

വ്യാപാരികളുടെ കമ്മിഷന്‍ ക്വിന്റലിന്‌ 200 രൂപയായി ഉയര്‍ത്താന്‍തത്വത്തില്‍ ധാരണയായെന്നു സമരസമിതി കണ്‍വീനര്‍ ജോണി നെല്ലൂര്‍ അറിയിച്ചു. പഞ്ചസാര, ആട്ട എന്നിവ സര്‍ക്കാര്‍ നേരിട്ടു കടകളില്‍ എത്തിക്കാമെന്ന്‌ ഉറപ്പു ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

ഇതിനെക്കുറിച്ചു പഠിക്കാന്‍ സിവില്‍ സപ്ലൈസ്‌ ഡയറക്ടറോടു നിര്‍ദേശിക്കും. മണ്ണെണ്ണയ്ക്കുള്ള കമ്മിഷന്‍ നേരത്തേ ഉയര്‍ത്തിയിരുന്നു. വ്യാപാരികളുടെ ആസ്‌തി സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കാനുള്ള സമയം മാര്‍ച്ച്‌ 31 വരെ നീട്ടി.

റേഷന്‍ വ്യാപാരികള്‍ക്കു മാസ ശമ്പളം നല്‍കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നു സര്‍ക്കാര്‍ ചര്‍ച്ചയില്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :