വിപണിയില്‍ നേട്ടം

മുംബൈ| WEBDUNIA| Last Modified ബുധന്‍, 29 ജനുവരി 2014 (10:15 IST)
PRO
ചൊവ്വാഴ്ച നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണിയില്‍ ബുധനാഴ്ച ഉണര്‍വ്. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ വിപണി കുതിച്ചുയര്‍ന്ന് തുടങ്ങി.

ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 135.40 പോയിന്റ് ഇയര്‍ന്ന് 20818.91ലും ദേശീയസൂചികയായ നിഫ്റ്റി 43.25 പോയിന്റ് ഉയര്‍ന്ന് 6169.50 ത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

റിസര്‍വ് ബാങ്കിന്റെ വായ്പ നയം പുറത്തുവന്നതോടെയാണ് ചൊവ്വാഴ്ച വിപണി നേരിയ തോതില്‍ ഇടിഞ്ഞത്. സ്ഥിരയില്ലാതെ കയറ്റിറക്കങ്ങളിലാണ് ഒരാഴ്ചയായി ഓഹരികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :