റീഡേഴ്സ് ഡൈജസ്റ്റ് പാപ്പരായി?

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ മാഗസിനായ റീഡേഴ്സ് ഡൈജസ്റ്റിന്‍റെ പ്രസാധകര്‍ ആര്‍ഡിഎ ഹോള്‍ഡിങ്ങ് യുഎസ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു

പരസ്യ വരുമാനത്തിലെ ഇടിവും പ്രിന്‍റ് എഡിഷനില്‍നിന്ന് വായനക്കാര്‍ ഡിജിറ്റല്‍ എഡിഷനിലേക്കു മാറിയതും റീഡേഴ്സ് ഡൈജസ്റ്റിനെ കടക്കെണിയിലായി. ഇതേത്തുടര്‍ന്നുപാപ്പരായി പ്രഖാപിക്കണമെന്ന ഹര്‍ജി യുഎസ് പാപ്പര്‍ കോടതിയില്‍ ആര്‍ഡിഎ ഹോള്‍ഡിങ് സമര്‍പ്പിച്ചു.

മൂന്നു വര്‍ഷം മുന്‍പ് 2009 ഫെബ്രുവരിയില്‍ റീഡേഴ്സ് ഡൈജസ്റ്റ് അസോസിയേഷനുമായി എച്ച്സിഎല്‍ 1,900 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടിരുന്നു. കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുകയാണെങ്കില്‍ എച്ച്സിഎലിനു കോടിക്കണക്കിനു രൂപ നഷ്ടമാവും. അടച്ചുപൂട്ടാനോ വില്‍ക്കാനോ തീരുമാനിച്ചാലും കരാര്‍ നഷ്ടപ്പെടും. 23 കോടി രൂപയുടെ സേവനങ്ങള്‍ ഇതുവരെ എച്ച്സിഎല്‍ റീഡേഴ്സ് ഡൈജസ്റ്റിനു നല്‍കിയിട്ടുണ്ട്.

ആര്‍ഡിഎ ഹോള്‍ഡിങ് പുനഃസംഘടിപ്പിച്ചു കൊണ്ടുള്ള തീരുമാനം ഉടനുണ്ടാവുമെന്നു സൂചനയുണ്ട്. പ്രിന്‍റ് എഡിഷന്‍ നിര്‍ത്തുമെങ്കിലും ഡിജിറ്റല്‍ എഡിഷനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന റീഡേഴ്സ് ഡൈജസ്റ്റിന്‍റെ വിശദീകരണം പ്രതീക്ഷ നല്‍കുന്നു. വടക്കന്‍ അമെരിക്കയില്‍ പ്രവര്‍ത്തനം തുടരാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :