മിത്തലിന് രാജ്യത്തോട് ബഹുമാനമില്ലെന്ന് ഫ്രാന്‍സ്

പാരീസ്| WEBDUNIA|
PRO
ഇന്ത്യന്‍ സ്റ്റീല്‍ ഭീമന്‍ മിത്തലിന്റെ വ്യവസായ സംരഭങ്ങള്‍ ഇനി ഫ്രാന്‍സില്‍ വേണ്ടെന്ന് ഫ്രാന്‍സ് വ്യവസായ മന്ത്രി അര്‍നൗദ് മോണ്ടിബോര്‍ഗ്.

ഫ്രാന്‍സില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയ ആഴ്സലര്‍ മിത്തലിന് രാജ്യത്തോട് ബഹുമാനമില്ലെന്നും ഏറ്റെടുത്ത കരാറുകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നില്ലെന്നും മോണ്ടിബോര്‍ഗ് ആരോപിച്ചു.

മിത്തലിന് പകരം മറ്റൊരു വ്യവസായിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.സര്‍ക്കാരുമായുള്ള കരാര്‍ പാലിക്കാത്ത ഒരു വ്യവസായിക്ക് രാജ്യത്ത് എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

കമ്പനിയുടെ ഇരുപതിനായിരത്തോളം വരുന്ന ജീവനക്കാര്‍ ജോലി ചെയ്യുന്ന മറ്റു ജോലികളെ സര്‍ക്കാരിന്റെ തീരുമാനം ബാധിക്കുമെന്നാണ് മിത്തല്‍ ഇതിന് മറുപടി നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :