ഫ്രഞ്ച് വലകുലുക്കി സ്പെയിന്‍ സെമിയില്‍

ഡോണെസ്ക്‌| WEBDUNIA|
PRO
PRO
ഫുട്ബോള്‍ രാജക്കന്‍‌മാരായ സ്പെയിന്‍ യൂറോ കപ്പിന്റെ സെമിയില്‍ എത്തി. മറുപടിയില്ലാത്ത രണ്ട് ഗോളിന് ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് സ്പെയിന്‍ സെമിയില്‍ എത്തിയത്. സാബി അലോന്‍സോയാണ് സ്പെയിനിന് വേണ്ടി രണ്ട് പ്രാവിശ്യവും ഫ്രഞ്ച് വല കുലുക്കിയത്.

പത്തൊന്‍പതാം മിനിറ്റില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയും തൊണ്ണൂറാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെയുമാണ് അലോന്‍സ് ഫ്രാന്‍സിനെ തുന്നം പാടിച്ചത്.

തുടക്കത്തില്‍ തന്നെ മേല്‍ക്കൈ നേടിയ സ്പെയിന്‍ അവസാന നിമിഷം വരെ ഫ്രഞ്ച്‌ താരങ്ങളെ കടുത്ത പ്രതിരോധത്തിന്റെ മുനയില്‍ നിര്‍ത്തി. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ സ്പെയിന്‍ പോര്‍ച്ചുഗലിനെ നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :