മാസ് ജി‌എം‌ആറില്‍ ജെറ്റിന് പങ്കാളിത്തം

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 25 ജനുവരി 2010 (17:47 IST)
മാസ് ജി‌എം‌ആര്‍ എയ്‌റോസ്പേസ് എഞ്ചിനീയറിംഗ് കമ്പനിയില്‍ ഓഹരി പങ്കാളിത്തത്തിന് ജെറ്റ് എയര്‍വേയ്സിന് ഭരണസമിതിയുടെ പച്ചക്കൊടി. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയില്‍ ഇരുപത്തിയാറു ശതമാനം ഓഹരികളാണ് ജെറ്റ് സ്വന്തമാക്കുക.

മലേഷ്യന്‍ എയ്‌റോസ്പേസ് എഞ്ചിനീയറിംഗ് കമ്പനിയായ എസ്‌ഡി‌‌എന്‍ ബി‌എച്ച്‌ഡി യുടെയും ഹൈദരാബാദിലെ ജി‌എം‌ആര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‍റെയും സംയുക്തസംരംഭമാണ് മാസ് ജി‌എം‌ആര്‍ കമ്പനി.

വിമാനങ്ങളുടെ പരിപാലനവും അറ്റകുറ്റപ്പണിയും ലക്‍ഷ്യമിട്ടാണ് കമ്പനി ആരംഭിച്ചത്. മുംബൈ ഓഹരി വിപണിയില്‍ നല്‍കിയ അറിയിപ്പിലാണ് ഇടപാടിന് ഭരണസമിതിയുടെ അനുമതി ലഭിച്ച കാര്യം ജെറ്റ് വ്യക്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :