ജെറ്റ്ലൈറ്റിന് മൂന്നാം പാദത്തില്‍ 22 കോടി നഷ്ടം

ന്യൂഡല്‍ഹി| WEBDUNIA|
ജെറ്റ് എയര്‍വേസിന്‍റെ ഉപ സംരഭമായ ജെറ്റ്ലൈറ്റ് ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദ പ്രവത്തന ഫലങ്ങള്‍ പുറത്തുവിട്ടു. 22 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് മൂന്നാം പാദത്തില്‍ സംഭവിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞവര്‍ഷം മൂന്നാം പാദത്തിലെ നഷ്ടം 86 കോടി രൂപയായിരുന്നു.

ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസ കാലയളവില്‍ 498.9 കോടി രൂപയുടെ നഷ്ടമാണ് ജെറ്റ്ലൈറ്റിന് സംഭവിച്ചത്. അതേസമയം ജെറ്റ് എയര്‍വേസിന്‍റെ ഒമ്പത് മാ‍സത്തെ നഷ്ടം 455.3 കോടി രൂപയാണ്. ആദ്യ പാദത്തില്‍ 134 കോടിയുടെ നഷ്ടവും രണ്ടാം പാദത്തില്‍ 273 കോടി രൂപയുടെ നഷ്ടവും മൂന്നാം പാദത്തില്‍ 22 കോടി രൂപയുടെ നഷ്ടവുമാണ് ജെറ്റ്ലൈറ്റിന് സംഭവിച്ചത്.

അവസാന പാദത്തില്‍ 471.1 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ഇത് കഴിഞ്ഞ വര്‍ഷത്തെ ഈ സമയത്തേക്കാള്‍ 10.3 ശതമാനം കൂടുതലാണ്. 429.9 കോടി രൂപയാണ് മൂന്നാം പാദത്തിലെ മൊത്തം വില്‍‌പന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :