ഇതാ വരുന്നു ‘ഇലക്ട്രി ബൈക്ക്‘

വാഷിംഗ്ടണ്‍| WEBDUNIA|
ബൈക്ക് ഒരു വികാരമായി കൊണ്ടു നടക്കുന്നവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. മണിക്കൂറില്‍ 150 മൈല്‍ വേഗതയുള്ള ഇലക്ട്രിക് ബൈക്ക് അമേരിക്കയില്‍ രൂപകല്പന ചെയ്തു കഴിഞ്ഞു. അമേരിക്കയിലെ ടെല്‍‌സാ മോട്ടോഴ്സിലെ ഒരു മുന്‍ എഞ്ചിനീയറാണ് ബൈക്ക് രൂപകല്പന ചെയ്തിരിക്കുന്നത്.

ത്രിഫേസ് എ സി ഇന്‍ഡക്ഷന്‍ മോട്ടോറില്‍ നിന്നാണ് ബൈക്കിന് ഊര്‍ജ്ജം ലഭിക്കുക. ലിതിയം-അയേണ്‍ ബാറ്ററിയാണ് ബൈക്കിലുള്ളത്. രണ്ട് മണീക്കൂര്‍ കൊണ്ട് ബാറ്ററി ചാര്‍ജ്ജ് ചെയ്യാമെന്നതാണ് ബൈക്കിന്‍റെ മറ്റൊരു സവിശേഷത.

സ്പോര്‍ട്സ് ബൈക്കായ ഡൂക്കാറ്റിയോട് കിടപിടിക്കുന്ന രൂപകല്പായിലാണ് ബൈക്ക് തയ്യാറാക്കിയിരിക്കുന്നത്. അടുത്ത വര്‍ഷത്തോടെ വിപണിയില്‍ എത്തിക്കാമെന്ന് കരുതുന്ന ബൈക്കിന് 69000 ഡോളറാണ് വില. ബൈക്കിന്‍റെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം ഈ ഇലക്ട്രി ബൈക്ക് എഴുതിച്ചേര്‍ത്തേയ്ക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :