ബോബിക്കൊപ്പം ഓടാന്‍ മറഡോണയും

കണ്ണൂര്‍| WEBDUNIA|
PRO
രക്‌തം നല്‍കൂ...ജീവന്‍ രക്ഷിക്കൂ...എന്ന സന്ദേശവുമായി ബോബി ഫ്രന്‍ഡ്സ്‌ ബ്ലഡ്‌ ബാങ്ക്‌ രൂപവല്‍ക്കരിക്കാന്‍ കാസര്‍കോട്ടു നിന്ന്‌ തിരുവനന്തപുരം വരെ 600 കിലോമീറ്റര്‍ ഓടുന്ന തന്റെ കൂടെ ഫുട്ബോള്‍ ഇതിഹാസം ഡീഗോ പങ്കെടുക്കുമെന്നു ബോബി ചെമ്മണൂര്‍ അറിയിച്ചു.

യാത്രയ്ക്കിടയില്‍ എതെങ്കിലും സ്ഥലത്തു നിന്നാകും പങ്കാളിയാവുക. ഇതിനോടകം അര ലക്ഷം പേര്‍ രക്‌തദാന പത്രിക സമര്‍പ്പിച്ചിട്ടുണ്ട്‌. ഓരോ ദിവസം കഴിയുന്തോറും പങ്കാളിത്തം കൂടിവരികയാണ്‌. ജനപങ്കാളിത്തം വര്‍ധിക്കുന്നതിനാല്‍ നേരത്തെ നിശ്ചയിച്ചതില്‍ നിന്നു യാത്രയുടെ റൂട്ടും സ്ഥലങ്ങളും ദൂരവും വ്യത്യാസപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ റജിസ്ട്രേഷന്‍ പോയിന്റുകളുടെ എണ്ണവും വര്‍ധിച്ചു. ഒരു ജില്ലയ്ക്ക്‌ ഒരു കോടി രൂപ എന്ന നിലയില്‍ 14 കോടി രൂപയുടെ സഹായങ്ങള്‍ യാത്രയില്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :