കാമുകന്‍ ഉപേക്ഷിച്ചു; അമ്മ രണ്ട് പെണ്‍‌മക്കളെയും കൊന്ന് ജീവനൊടുക്കി

യൂട്ട| WEBDUNIA|
PRO
കാമുകന്‍ ഉപേക്ഷിച്ചതില്‍ മനംനൊന്ത് രണ്ടു പെണ്‍മക്കളെ വെടിവെച്ച് കൊന്ന് ജീവനൊടുക്കി. യൂട്ടയിലാണ് ദാരുണമായ കൊലപാതകങ്ങളും ആത്മഹത്യയും അരങ്ങേറിയത്.

യൂട്ട സ്വദേശിനിയായ കൈലര്‍ ആന്‍ റാംസ്‌ഡെല്‍ ഒലിവ (32) യുടെയും മക്കളായ കെനാഡീ ഒലിവ (13), ഇസബെല്ല ഒലിവ (7) എന്നിവരുടെയും മൃതദേഹങ്ങളാണ് അമേരിക്കയിലെ യൂട്ടയിലെ ഫ്ലാറ്റിനുള്ളില്‍ നിന്ന് കണ്ടെടുത്തത്.

മക്കളെ വെടിവെച്ചു കൊന്ന ശേഷം ആന്‍ ജീവനൊടുക്കിയതാണെന്ന് പോലീസ് പറഞ്ഞു. ജനവരി 14ന് വൈകിട്ടാണ് സംഭവം. ജനവരി 13-ന് കൂടെത്താമസിച്ചിരുന്ന കാമുകന്‍ ഉപേക്ഷിച്ചു പോയതാണ് ആനിനെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്.

വെടിയൊച്ച കേട്ട് അയല്‍വാസികളാണ് പൊലീസിനെ അറിയിച്ചത്. വിവരം അറിഞ്ഞ് പോലീസ് എത്തുന്നതിന് മുമ്പ് തന്നെ കാമുകന്‍ സംഭവസ്ഥലത്തെത്തിയിരുന്നു. ഇയാളെ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ പൊലീസ് മനസ്സിലാക്കിയത്.

ആനും കാമുകനും തമ്മില്‍ എല്ലാദിവസവും ബഹളമാണെന്നും പലപ്പോഴും പിണങ്ങിപ്പിരിഞ്ഞ് നിന്നിട്ടുണ്ടെന്നും അയല്‍വാസികള്‍ പറഞ്ഞു. മൂന്നുമാസം മുമ്പാണ് കാമുകനും പെണ്‍മക്കള്‍ക്കുമൊപ്പം പുതിയ ഫ്ലാറ്റിലേക്ക് ആന്‍ താമസം മാറ്റിയത്.

ഫോട്ടോ കടപ്പാട്: ഫെയ്സ് ബുക്ക്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :