ബി‌എസ്‌എന്‍‌എല്‍ പ്രീപെയ്‌ഡ് മൊബൈല്‍ നിരക്കില്‍ മാറ്റം

കൊച്ചി| WEBDUNIA|
കൊച്ചി: ബി എസ്‌ എന്‍ എല്‍ പ്രീപെയ്‌ഡ് മൊബൈല്‍ കണക്ഷന്റെ റീചാര്‍ജ് നിരക്കുകളില്‍ മാറ്റം. സീ-ടോപ്‌ അപ്പ്‌ വഴിയോ, കൂപ്പണുകള്‍ ഉപയോഗിച്ചോ ചാര്‍ജ്‌ ചെയ്യുമ്പോള്‍ സംസാരമൂല്യത്തോടൊപ്പം കാലാവധി ദീര്‍ഘിപ്പിക്കുന്ന സൗകര്യത്തോടെയാണ് നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ഇതുപ്രകാരം ഏറ്റവും കുറഞ്ഞ റീചാര്‍ജായ 10 രൂപക്ക് ഏഴു രൂപയുടെ സംസാരമൂല്യവും ഒമ്പതു ദിവസം കാലാവധിയും നിലവിലുള്ള കാലാവധിയില്‍ നിന്ന് അധികമായി ലഭിക്കും. 20 രൂപയ്ക്ക് 16 രൂപയുടെ സംസാരമൂല്യവും 18 ദിവസം കാലാവധിയും ലഭിക്കുമ്പോള്‍ 55 രൂപയ്ക്ക് 50 രൂപയുടെ സംസാരമൂല്യവും 45 ദിവസം കാലാവധിയും ലഭിക്കും. 110 രൂപയ്ക്ക് 100 രൂപയുടെ സംസാരമൂല്യവും 90 ദിവസം കാലാവധിയും 220 രൂപയ്‌ക്ക് 200 രൂപയുടെ സംസാരമൂല്യവും 180 ദിവസം കാലാവധിയും ലഭിക്കുന്നതാണ്‌. അടുത്ത മാസം 12 വരെ 280 രൂപയ്ക്ക് ചാര്‍ജ് ചെയ്യുമ്പോള്‍ 250 രൂപയുടെ സംസാരമൂല്യവും ഒരു വര്‍ഷം കാലാവധിയും 2ജി കണക്ഷനുകള്‍ക്ക് ലഭിക്കും.

ജനറല്‍ പ്രീപെയ്‌ഡ് സെക്കന്‍ഡ്‌ നിരക്കിലുള്ള പ്ലാനുകളില്‍ നിന്ന്‌ ഇന്ത്യയിലെവിടെയുമുള്ള എല്ലാ നെറ്റ്‌വര്‍ക്കിലേക്കുള്ള കോളുകള്‍ക്ക്‌ ഫ്രണ്ട്‌സ് ആന്‍ഡ്‌ ഫാമിലി സ്‌കീമില്‍ 3 ബി എസ്‌ എന്‍എല്‍ നമ്പറുകളിലേക്ക്‌ കുറഞ്ഞ നിരക്കില്‍ വിളിക്കാവുന്ന സൗകര്യവുമുണ്ട്‌. ഇതുപ്രകാരം കേരളത്തിനകത്ത്‌ 2 നമ്പറുകളിലേക്ക്‌ 20 പൈസയും കേരളത്തിനു പുറത്ത്‌ ഒരു നമ്പറിലേക്ക്‌ 30 പൈസയുമാണ്‌ മിനിറ്റിന്‌ നിരക്ക്‌. ആയുഷ്‌കാല പ്ലാനില്‍ ഇതു യഥാക്രമം 30 പൈസയും 50 പൈസയുമാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :