ബിസിനസ് നടത്താന്‍ ഇന്ത്യ തൊണ്ണൂറ്റിയെട്ടാം സ്‌ഥാനത്ത്

ന്യൂയോര്‍ക്ക്‌| WEBDUNIA|
PRO
ബിസിനസ്‌ നടത്താന്‍ പറ്റിയ രാജ്യങ്ങളുടെ പട്ടികയില്‍ തൊണ്ണൂറ്റിയെട്ടാം സ്‌ഥാനത്ത്‌. ഫോര്‍ബ്‌സ് മാസിക പുറത്തു വിട്ട മികച്ച ബിസിനസ്‌ സാഹചര്യമുള്ള ഏറ്റവും മികച്ച നൂറ്‌ രാജ്യങ്ങളിലാണ്‌ ഇന്ത്യ തൊണ്ണൂറ്റിയെട്ടാമതുള്ളത്‌.

ദാരിദ്ര്യം, അഴിമതി, സ്‌ത്രീകള്‍ക്കെതിരേയുള്ള വിവേചനം എന്നിവയാണ്‌ ഇന്ത്യ നേരിടുന്ന പ്രധാന ബിസിനസ്സ്‌ വെല്ലുവിളികളെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.മികച്ച ബിസിനസ്‌ സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുന്ന അയര്‍ലന്റാണ്‌ പട്ടികയില്‍ ഒന്നാമത്‌. ഒരു ദശകമായി വന്‍കിട കമ്പനികള്‍ നിക്ഷേപമിറക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള അയര്‍ലന്റിന്‌ തൊട്ടു പിന്നില്‍ ന്യൂസിലാന്റാണ്‌.

ഹോങ്കോംഗ്‌ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മൂന്നാം സ്‌ഥാനത്ത്‌ എത്തി. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ ഡെന്‍മാര്‍ക്ക്‌, സ്വീഡന്‍ എന്നിവയാണ്‌ നാലും അഞ്ചും സ്‌ഥാനത്ത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :