ബാങ്കുകള്‍ക്ക് ഈ വര്‍ഷം 15000 കോടി രൂപ

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 23 ഏപ്രില്‍ 2010 (16:08 IST)
രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ 15,000 കോടി മൂലധന നിക്ഷേപം അനുവദിച്ചു. മറ്റ് സാമ്പത്തിക സഹായങ്ങള്‍ സംബന്ധിച്ച് ബാങ്കുകളുമായുളള കൂടികാഴ്ചക്കു ശേഷമെ തീരുമാനമെടുക്കൂ എന്നും സര്‍ക്കാര്‍ അറിയിച്ചു.

15,000 കോടി രൂപയുടെ മൂലധന നിക്ഷേപം ബാങ്കുകള്‍ക്ക് കടം കൊടുക്കാന്‍ ആവശ്യമായ മൂലധനത്തില്‍ 1,85,000 കോടി രൂപയുടെ വര്‍ധനവുണ്ടാക്കുമെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. 2010-11, 2011-12 വര്‍ഷങ്ങളിലേക്കുളള മൂലധന ഫണ്ടുകളാണ് പബ്ലിക്ക് സെക്ടര്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലേക്കായി 15,000 കോടി രൂപ അനുവദിക്കുന്നുവെന്നും 2011-12 വര്‍ഷത്തില്‍ ആവശ്യനുസരണം കൂടുതല്‍ സഹായം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇപ്പോള്‍ അനുവദിച്ച തുക ബാങ്കുകള്‍ക്ക് എട്ടു ശതമാനം ടയര്‍-ഒന്ന് മൂലധനമായി സൂക്ഷിക്കാന്‍ സഹായകമാവുമെന്നാണ് കരുതുന്നത്. മൂലധന നിക്ഷേപം പൊതുമേഖലാ ബാങ്കുകളെ ശക്തമാക്കുന്നതു വഴി സാമ്പത്തിക വ്യവസ്ഥ സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :