സെന്‍സെക്സ് നഷ്ടത്തില്‍ തന്നെ

മുംബൈ| WEBDUNIA| Last Modified വെള്ളി, 29 ജനുവരി 2010 (12:24 IST)
റിസര്‍വ് ബാങ്കിന്‍റെ ധനനയം സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് വെള്ളിയാഴ്ച വ്യാപാരാരംഭത്തില്‍ മുംബൈ ഓഹരി വിപണിയില്‍ വന്‍ നഷ്ടം. 182.03 പോയിന്‍റ് നഷ്ടത്തില്‍ 16124.84 പോയിന്‍റിലാണ് സെന്‍സെക്സ് വ്യാപാരം തുടങ്ങിയത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 53.60 പോയിന്‍റ് ഇടിഞ്ഞ് 4813.65 പോയിന്‍റിലെത്തി.

ഭക്‍ഷ്യ വിലപ്പെരുപ്പവും മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പവും കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. രാജ്യാന്തര മാര്‍ക്കറ്റുകളും ഇന്ന് ആരംഭ വ്യാപാരത്തില്‍ നഷ്ടം രേഖപ്പെടുത്തി. ജപ്പാന്‍റെ നിക്കി 1.56 ശതമാനവും ഹോങ്‌കോങ് ഹാങ്സെങ് 1.27 ശതമാനവുംനഷ്ടം നേരിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :