ഫോര്‍ബ്സ് ഗ്ലോബല്‍ 2000 പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള 57 സ്ഥാപനങ്ങളും. വില്‍പ്പന, ലാഭം, വിപണിമൂല്യം, ആസ്തി എന്നിവ ആധാരമാക്കിയാണ് ആഗോള തലത്തില്‍ നിന്ന് 2000 കമ്പനികളെ തെരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ഒഎന്‍ജിസി തുടങ്ങിയ സ്ഥാപനങ്ങളാണ് ഗ്ലോബല്‍ 2000 പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 45.3 ബില്യന്‍ ഡോളര്‍ വിറ്റുവരവുള്ള റിലയന്‍സിന്റെ സ്ഥാനം 121 ആണ്. എസ്ബിഐയുടെ സ്ഥാനം 136 ഉം ഒഎന്‍ജിസിയുടെ സ്ഥാനം 172 ഉം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റേത് 243 ഉം ആണ്.
ഐസിഐസിഐ, എണ്ടിപിസി, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ലാര്‍സന്‍ ആന്‍ഡ് ട്ര്യൂബ്രൊ, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റ് പ്രമുഖ സ്ഥാപനങ്ങള്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ജെപി മോര്‍ഗനാണ്. എച്ച് എസ് ബിയാണ് രണ്ടാം സ്ഥാനത്ത്.