ബിഗ്‌ മാജികുമായി മിനിസ്ക്രീന്‍ കീഴടക്കാന്‍ റിലയന്‍സ്‌

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2011 (18:08 IST)
അനില്‍ അംബാനിയുടെ റിലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ്വര്‍ക്ക് ബിഗ് മാജിക് എന്ന ചാനലുമായി മിനിസ്ക്രീന്‍ കീഴടക്കാനെത്തുന്നു. ഏപ്രില്‍ നാലിന്‌ ആണ് ഈ ഹിന്ദി എന്റര്‍ടെയ്‌ന്‍മെന്റ്‌ ചാനല്‍ സം‌പ്രേക്ഷണം തുടങ്ങുക.

ഹാസ്യം, സംഗീതം, ബോളിവുഡ്‌, റിയാലിറ്റിഷോകള്‍ തുടങ്ങി രസകരമായ പരിപാടികളായിരിക്കും ബിഗ്‌ മാജിക്‌ സംപ്രേക്ഷണം ചെയ്യുക. 92.7 ബിഗ്‌ എഫ്‌എമ്മുമായി ബന്ധപ്പെടുത്തിയുള്ള പരിപാടികളും ബിഗ് മാജിക്കില്‍ ഉണ്ടായിരിക്കും.

ബിഗ്‌ സിബിഎസ്‌ പ്രൈം, ബിഗ്‌ സിബിഎസ്‌ ലൗ എന്നീ ഇംഗ്‌ളീഷ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌ ചാനലുകള്‍ റിലയന്‍സ്‌ ബ്രോഡ്‌കാസ്‌റ്റ്‌ നെറ്റ്‌വര്‍ക്ക്‌ ഇപ്പോള്‍ സം‌പ്രേക്ഷണം ചെയ്യുന്നുണ്ട്. വൈകാതെ സിനിമ, സംഗീതം, വാര്‍ത്ത, സ്‌പോര്‍ട്‌സ്‌ തുടങ്ങിയ വിഭാഗങ്ങളിലായി കൂടുതല്‍ ചാനലുകള്‍ ആരംഭിക്കുമെന്നു കമ്പനി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :