ഫേസ്ബുക്ക് വരുമാനം 800 മില്യണ്‍ കടന്നു

കാലിഫോര്‍ണിയ| WEBDUNIA|
PRO
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്സൈറ്റിലെ പുതു തരംഗമായ ഫേസ്ബുക്കിന്‍റെ വരുമാനത്തില്‍ വന്‍ വര്‍ധനവ്. ഫേസ്ബുക്കിന്‍റെ 2009ലെ വരുമാനം 800 മില്യണ്‍ യു എസ് ഡോളര്‍ കടന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദശലക്ഷക്കണക്കിന് ഡോളര്‍ അറ്റാദായം നേടാനും ഫേസ്ബുക്കിനായി.

നേരത്തെ പ്രവചിച്ചതിലും കൂടുതലാണിത്. 2009 സാമ്പത്തിക വര്‍ഷത്തില്‍ ഫേസ്ബുക്ക് 550 മുതല്‍ 700 മില്യണ്‍ ഡോളര്‍ വരുമാനമുണ്ടാക്കുന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്.

ആറ് വര്‍ഷം മുമ്പ് ആരംഭിച്ച ഫേസ്ബുക്കിന് ആഗോളവ്യാപകമായി 40 കോടി ഉപയോക്താക്കളുണ്ട്.ഗൂഗിള്‍ കഴിഞ്ഞാല്‍ ഇന്‍റര്‍നെറ്റില്‍ ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന ഇടം കൂടിയാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ യൂസര്‍മാരില്‍ 70 ശതമാനവും അമേരിക്കയ്ക്ക് പുറത്താണ്.

ഹേവാര്‍ഡ് സവകലാശാല വിദ്യാര്‍ത്ഥികള്‍ ആയ മാര്‍ക്ക് സുക്കര്‍ബര്‍ഗും ദസ്ടി മോസ്കൊവിത്സ് ഉം ക്രിസ് ഹ്യുസ് ഉം ചേന്നാണ്‌ ആരംഭിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :