ജി‌എംആര്‍ ഇന്‍ഫ്രയുടെ അറ്റാദായം ഇടിഞ്ഞു

മുംബൈ| WEBDUNIA| Last Modified വെള്ളി, 29 ജനുവരി 2010 (14:56 IST)
ജി എം ആര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്‍റെ മൂന്നാം പാദ അറ്റാദായത്തില്‍ 85 ശതമാനത്തിനടുത്ത് ഇടിവ്. 2009 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ 9.2 കോടി രൂപ മാത്രമാണ് കമ്പനിയുടെ അറ്റാദായം. 61.29 കോടി രൂപയാണ് മൂന്നാം പാദത്തില്‍ കമ്പനിയുടെ സംയോജിത അറ്റാദായം.

അതേസമയം, കമ്പനിയുടെ സംയോജിത വില്‍പന വരുമാനം 1066.72 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 958.90 കോടി രൂപയായിരുന്നു കമ്പനിയുടെ വില്‍പന വരുമാനം. മുംബൈ ഓഹരി വിപണിയില്‍ ഇന്നാണ് ജി എം ആര്‍ ഇന്‍ഫ്ര അറ്റാദായം സംബന്ധിച്ച കണക്കുകള്‍ സമര്‍പ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :