പോസ്റ്റ് ഓഫീസ് എടി‌എം കൌണ്ടര്‍ ആരംഭിച്ചു

ചെന്നൈ| WEBDUNIA| Last Modified വെള്ളി, 28 ഫെബ്രുവരി 2014 (10:06 IST)
PRO
രാജ്യത്തെ ആദ്യ പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് എടിഎം കൌണ്ടര്‍ ചെന്നൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തപാല്‍ വകുപ്പിന്റെ ആദ്യ എടിഎം ചെന്നൈ ടി നഗര്‍ ഹെഡ് പോസ്‌റ്റോഫീസില്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരമാണ് ഉദ്ഘാടനം ചെയ്തത്.

ആദ്യ ആറുമാസം ഹെഡ് പോസ്റ്റ് ഓഫീസിനോട് ചേര്‍ന്നാവും എടിഎം പ്രവര്‍ത്തിക്കുക. തപാല്‍ വകുപ്പിനെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് എടിഎം സേവനം ആരംഭിച്ചിരിക്കുന്നത്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുള്ളവര്‍ക്കാണ് എടിഎമ്മിന്റെ പ്രയോജനം ലഭിക്കുക.

തപാല്‍ വകുപ്പിന്റെ നവീകരണത്തിനായി 4900 കോടി രൂപ അനുവദിച്ചിട്ടുള്ളതായി പി ചിദംബരം പറഞ്ഞു. ചെന്നൈയ്ക്ക് പുറമെ ഡല്‍ഹിയിലും മുംബൈയിലുമായി നാല് എടിഎമ്മുകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

ഈ വര്‍ഷവാസനത്തോടെ 1000 എടിഎമ്മുകള്‍ സ്ഥാപിക്കാനാണ് തപാല്‍ വകുപ്പിന്റെ ശ്രമം. 2015ഓടെ രാജ്യവ്യാപകമായി തപാല്‍ വകുപ്പിന്റെ 2500 എടിഎമ്മുകള്‍ പ്രവര്‍ത്തനം തുടങ്ങും. രാജ്യത്തെ പോസ്റ്റ് ഓഫീസുകളെ കോര്‍ ബാങ്കിങ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനും തപാല്‍വകുപ്പ് തയ്യാറെടുക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :