നരേന്ദ്രമോഡി കോണ്‍ഗ്രസിന് വെല്ലുവിളിയാണ്: പി ചിദംബരം

പനാജി| WEBDUNIA|
PTI
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി കോണ്‍ഗ്രസിന് വെല്ലുവിളിയാണെന്ന് കേന്ദ്രധനമന്ത്രി പി ചിദംബരം. ഗോവയിലെ 'തിങ്ക് ഫെസ്റ്റില്‍' സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന് മോഡിയെ അവഗണിക്കാനാവില്ലെന്ന കാര്യം കണക്കിലെടുത്തിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു. മോഡിയുടെ പ്രത്യയശാസ്ത്രം, തത്ത്വശാസ്ത്രം, പൊതു റാലികളില്‍ ഉപയോഗിക്കുന്ന ഭാഷ തുടങ്ങിയവയില്‍ ഒരു വ്യക്തിയെന്ന നിലയില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ചിദംബരം പറഞ്ഞു. ഇതുവരെ അദ്ദേഹം ദുരാഗ്രഹമുള്ളയാളാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പുവാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ചൊന്നും മോഡി സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറയ്ക്ക് അധികാരം കൈമാറണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു

സര്‍ക്കാറിന്റെ ഭാഗമായി മികച്ച ഭരണം കാഴ്ചവെക്കാന്‍ കഴിയുന്ന പ്രഗത്ഭരായ ഒട്ടേറെ യുവതീയുവാക്കള്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :