പണവായ്‌പാനയ അവലോകനയോഗം ചൊവ്വാഴ്ച

മുംബൈ| Joys Joy| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (10:45 IST)
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണവായ്പാനയ അവലോകനയോഗം ചൊവ്വാഴ്ച ചേരും. രാജ്യത്ത് വിലക്കയറ്റം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ പരിശനിരക്കുകള്‍ കുറച്ചുകൊണ്ടുള്ള തീരുമാനം ചൊവ്വാഴ്ച ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍.

ഇരുപതു മാസത്തെ ഇടവേളക്ക് ശേഷം ആദ്യമായി ജനുവരി 15ന് ആര്‍ ബി ഐ അപ്രതീക്ഷിതമായി പലിശനിരക്ക് കുറച്ചിരുന്നു. റിപ്പോ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായായിരുന്നു ആര്‍ ബി ഐ പലിശനിരക്ക് കുറച്ചത്.
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയാണ് റിപോ നിരക്ക്.

വ്യവസായ വളര്‍ച്ച ത്വരിതഗതിയിലാക്കാന്‍ വേണ്ടി കൂടി ലക്‌ഷ്യമിട്ടാവും ആര്‍ ബി ഐ നിരക്കുകള്‍ കുറയ്ക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ റിപ്പോ നിരക്ക് ഏഴു ശതമാനത്തിലേക്കെങ്കിലും താഴ്ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .

ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 50 ഡോളറിന് താഴെ തുടരുന്നതിനാല്‍ പണപ്പെരുപ്പം പെട്ടെന്നൊന്നും അപകടകരമായ നിലയിലേക്ക് ഉയരില്ലെന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :