നോക്കിയയും മൈക്രോസോഫ്റ്റും കൈകോര്‍ക്കുന്നു

ലണ്ടന്‍| WEBDUNIA|
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ കടുത്ത മത്സരം അതിജീവിക്കാന്‍ നോക്കിയയും മൈക്രോസോഫ്റ്റും കൈകോര്‍ക്കുന്നു. ഗൂഗിളിന്റേയും ആപ്പിളിന്റേയും വെല്ലുവിളി നേരിടാനാണ് നോക്കിയയും മൈക്രോസോഫ്റ്റും ഒന്നിക്കുന്നത്.

നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണിനായി മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാനാണ് ധാരണയായത്. ഇരുകമ്പനികള്‍ക്കും ഒരുപോലെ ഗുണകരമാകുന്നതാണ് പുതിയ നീക്കമെന്നാണ് അധികൃതര്‍ പറയുന്നത്.

മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വെയര്‍ ടെക്‌നോളജി ഏറെ പ്രതീക്ഷയോടെയാണ് വന്നതെങ്കിലും പ്രതീക്ഷിച്ച ചലനമുണ്ടാക്കാനായിരുന്നില്ല. അതുകൊണ്ട് തന്നെ നോക്കിയയുമായുള്ള ധാരണ മൈക്രോസോഫ്റ്റിന് വയര്‍ലെസ് രംഗത്ത് പുതുജീവന്‍ പകരാന്‍ സഹായകരകമാകുമെന്നാണ് വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :