ബുഫെയും ബില്‍ഗേറ്റ്സും ഇന്ത്യ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 31 ജനുവരി 2011 (09:30 IST)
ലോകത്തിലെ ഏറ്റവും ധനികന്‍‌മാരായ വാറന്‍ ബുഫെയും മൈക്രോ സോഫ്റ്റ് മേധാവി ബില്‍ഗേറ്റ്സും ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലെ ധനികരില്‍ നിന്നു പണം കണ്ടെത്തുകയാണ് ലക്‍ഷ്യം.

ഇരുവരും തങ്ങളുടെ ആസ്തിയുടെ ഒരു ഭാഗം സമൂഹക്ഷേമ പദ്ധതികള്‍ക്കു മാറ്റിവച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് മേയര്‍ മിഷേല്‍ ബ്ലൂംബെര്‍ഗ്, ഒറാക്കിള്‍ സിഇഒ ലാറി എലിസണ്‍, മാധ്യമ രാജാവ് ടെഡ് ടര്‍ണര്‍ എന്നിവരും ഇരുവരുടെയും പദ്ധതിയില്‍ ഭാഗമായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചൈനയില്‍ ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു. ബില്‍ ഗേറ്റ്സ് ഭാര്യ മെലിന്‍ഡ ഗേറ്റ്സുമൊത്താണു ഇന്ത്യാ സന്ദര്‍ശനത്തിനെത്തുക. എന്നാല്‍ എപ്പോഴാണ് ഈ വര്‍ഷം എപ്പോഴാണ് ഇവര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല

ലോകത്തിലെ ഏറ്റവും വലിയ ധനികന്‍‌മാരില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരാണ് ബില്‍ ഗേറ്റ്സും വാറന്‍ ബുഫെയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :