നാലാം പാദത്തില്‍ കനറാബാങ്കിന് നഷ്ടം

മുംബൈ| WEBDUNIA| Last Modified ബുധന്‍, 28 ഏപ്രില്‍ 2010 (14:10 IST)
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ കനറാബാങ്കിന്റെ നാലാംപാദ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2009-10 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 30 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടിരിക്കുന്നത്. കഴിഞ്ഞ പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 503.1 കോടി രൂ‍പയാണ്. 2008-09 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം 718.8 കോടി രൂപയായിരുന്നു.

അതേസമയം, ബാങ്കിന്റ് അറ്റവരുമാനം ഉയര്‍ന്നിട്ടുണ്ട്. നാലാം പാദത്തില്‍ കനറാബാങ്കിന്റെ അറ്റവരുമാനത്തില്‍ 22 ശതമാനം ഉയര്‍ന്ന് 1,598 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കമ്പനിയുടെ മൊത്തവരുമാനവും ഉയര്‍ന്നു. മൊത്തവരുമാനം കഴിഞ്ഞ വര്‍ഷത്തെ 19,430.27 കോടി രൂപയില്‍ നിന്ന് 21,609.86 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

ബാങ്കിന്റെ ഓഹരി ഉടമകള്‍ക്ക് നാലാം പാദത്തില്‍ ഓഹരി ഒന്നിന് പത്തു രൂപ വിഹിതം നല്‍കുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :