നടപ്പ് വര്‍ഷം 6.7 ശതമാനം വളര്‍ച്ച: പ്രണബ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 29 ജൂലൈ 2009 (15:08 IST)
PRO
PRO
രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ നടപ്പ് വര്‍ഷം 6.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്ര സാമ്പത്തിക മന്ത്രി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. സാമ്പത്തിക രംഗം മെച്ചപ്പെട്ടുവരുന്നതിന്‍റെ സൂചനകള്‍ കണ്ടുതുടങ്ങിയതായും പ്രണബ് അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.7 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. നടപ്പ് വര്‍ഷവും ഈ നിരക്ക് നിലനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. അതേസമയം ക്രമാനുഗതമായ വളര്‍ച്ച നില നിര്‍ത്താനാകുമോ എന്ന് നിലവിലെ സാഹചര്യത്തില്‍ പറയാനാവില്ലെന്ന് പ്രണബ് പറഞ്ഞു. രാജ്യസഭയില്‍ സാമ്പത്തിക ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്‍റെ സാമ്പത്തിക പാക്കേജുകളും ആര്‍ബിഐയുടെ നടപടികളും അനുകൂലമായ ഫലം കാണുമെന്ന് പ്രണബ് പ്രതീക്ഷ പ്രകടിപ്പിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ കാര്യമായ പുരോഗതി ഇതുവരെയും പ്രകടമാകാത്ത അവസരത്തിലാണ് ഇന്ത്യയുടെ സാമ്പത്തിക മേഖല വളര്‍ച്ച പ്രകടിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :