ടൊയോട്ട 19 ലക്ഷം പ്രിയൂസ് കാറുകള്‍ തിരികെ വിളിക്കുന്നു

ടോക്കിയോ| WEBDUNIA| Last Modified ബുധന്‍, 12 ഫെബ്രുവരി 2014 (15:16 IST)
PRO
ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ 19 ലക്ഷം പ്രിയൂസ് കാറുകള്‍ തിരികെ വിളിക്കുന്നു. സോഫ്റ്റ്‌വെയര്‍ തകരാര്‍ മൂലമാണ് കമ്പനി കാറുകള്‍ തിരികെ വിളിക്കുന്നത്.

ഹൈബ്രിഡ് സിസ്റ്റത്തിസെ ബൂസ്റ്റ് കണ്‍വേര്‍ട്ടറിനെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിലാണ് കമ്പനി തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. സോഫ്റ്റ്‌വെര്‍ തകരാര്‍ മൂലം ചില ട്രാന്‍സിസ്റ്ററുകള്‍ അധികമായി ചൂടാകുകയും കാറിന്റെ അപായ ലൈറ്റുകള്‍ മിന്നുകയും ചെയ്യുന്നുണ്ട്. അധികം ചൂടാകുന്നത് മൂലം ട്രാന്‍സിസ്റ്ററുകളും കേടാകുന്നുണ്ട്. ഇക്കാരണങ്ങളാലാണ് പ്രിയൂസ് കാറുകള്‍ തിരികെ വിളിക്കുന്നതെന്ന് ടൊയോട്ട അറിയിച്ചു.

എന്നാല്‍ കാറുകളുടെ തകരാറ് കൊണ്ട് ഇതുവരെ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ടൊയോട്ട അറിയിച്ചു. പുറത്തിറങ്ങി അഞ്ചു വര്‍ഷത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് ടൊയോട്ട പ്രിയൂസ് തിരിച്ച് വിളിക്കുന്നത്. ജപ്പാന്‍, വടക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് പ്രിയൂസ് മോഡല്‍ ഏറ്റവും അധികം വിറ്റഴിഞ്ഞിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :