ടൊയോട്ട 1.89 ശതമാനം ഓഹരികള്‍ തിരികെ വിളിക്കുന്നു

ടോക്കിയോ| WEBDUNIA| Last Modified വ്യാഴം, 27 മാര്‍ച്ച് 2014 (12:19 IST)
PRO
പ്രമുഖ വാഹന നിര്‍മാതാക്കളായ ടൊയോട്ട 1.89 ശതമാനം ഓഹരികള്‍ തിരിച്ചുവിളിക്കുന്നു. 600 ലക്ഷം ഓഹരികളാണ് മടക്കിവാങ്ങുകയെന്ന് ജപ്പാന്‍ കമ്പനിയായ ടൊയോട്ട വ്യക്തമാക്കി.

350 കോടി ഡോളര്‍ ഇതിന് വേണ്ടിവരും. ജൂണില്‍ ഓഹരി ഉടമകളുടെ യോഗത്തിനു ശേഷം 10 മാസം കൊണ്ടായിരിക്കും ഓഹരി തിരിച്ചുവിളിക്കല്‍. തിരിച്ചുവിളിക്കുന്ന ഓഹരികളില്‍ പകുതിയോളം കാന്‍സല്‍ ചെയ്യും. ബാക്കി ട്രസ്റ്റിന് കൈമാറാനാണ് പദ്ധതി.

യാത്രാപ്രശ്‌നം, ഊര്‍ജത്തിന്റെ ശരിയായ ഉപയോഗം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന ഫൗണ്ടേഷനായിരിക്കും ഈ ട്രസ്റ്റിന്റെ ചുമതല


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :