ഗ്യാസ് ഫില്ലിംഗ് മുടങ്ങി:ഒന്നാം ഓണത്തിന് അടുക്കളയില്‍ തീ പുകയില്ല

കൊച്ചി| ശ്രീകലാ ബേബി|
PRO
PRO
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചി ഉദയംപേരൂര്‍ പ്ലാന്റില്‍ പാചകവാതകത്തിന്റെ ലോഡിംഗ് മുടങ്ങി. ഫീഡര്‍ തകരാറ് മൂലം വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണിത്. ഇതുമൂലം മലപ്പുറം മുതല്‍ പത്തനംതിട്ടവരെയുള്ള ഏഴ് ജില്ലകളില്‍ ഗ്യാസ് വിതരണം മുടങ്ങും.ഓണനാളുകളില്‍ പെട്ടെന്നുണ്ടായ ക്ഷാമം ഗാര്‍ഹിക വ്യാവസായിക ഉപഭോക്താക്കളെ പ്രതിസന്ധിയാക്കിയിരിക്കുകയാണ്.

രാവിലെ ആറ് മണി മുതലാണ് ലോഡിംഗ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ലോഡിംഗ് ആരംഭിക്കുന്നതിന് മുമ്പ് വൈദ്യുതി തടസ്സം നേരിട്ടു. ഫീഡറില്‍ തകരാര്‍ സംഭവിച്ചതാണെന്ന് പറഞ്ഞ ഐഒസി തിങ്കളാഴ്ച രാവിലെ പത്ത് മണിക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. രണ്ട് ജനറേറ്ററുകള്‍ ഉണ്ടെങ്കിലും അവ തകരാറിലാണ്.രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ ശരാശരി 45 ട്രെക്കുകളിലാണ് ലോഡിംഗ് നടക്കേണ്ടിയിരുന്നത്.

നിലവില്‍ പലയിടങ്ങളിലും ഗ്യാസ് കൃത്യസമയത്ത് ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഫില്ലിംഗ് പ്രശ്‌നം തുടര്‍ന്നാല്‍ പ്രശ്‌നം ഗുരുതരമാകും.ഹോട്ടലുകളിലും മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ഗ്യാസ് കരുതിയിട്ടില്ലാത്തവര്‍ ബുദ്ധിമുട്ടിലാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :