കേരളത്തില്‍ ഗ്യാസ് വിതരണം നിലയ്ക്കും!

തൃപ്പൂണിത്തുറ| WEBDUNIA|
PRO
PRO
പാചക വാതകം എത്താത്തിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ മൂന്ന് ബോട്ട്‌ലിംഗ് പ്ലാന്‍റുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. വിതരണ ഏജന്‍സികളുടെ പക്കലുകളുള്ള എല്‍ പി ജി സിലിണ്ടറുകള്‍കൂടി വിതരണം ചെയ്താല്‍ സംസ്ഥാനത്ത് പാചക വാതക ക്ഷാ‍മം രൂക്ഷമാകും.

പാചകവാതകം എത്താത്തതിനെ തുടര്‍ന്ന് ഐ ഒ സിയുടെ കൊച്ചി ഉദയംപേരൂര്‍, കൊല്ലം പാരിപ്പിള്ളി, കോഴിക്കോട് ചേളാരി എന്നിവിടങ്ങളിലെ ബോട്ട്‌ലിംഗ് പ്ലാന്‍റുകളാണ് പ്രവര്‍ത്തനം നിര്‍ത്തിയത്.

ബോട്ട്‌ലിംഗ് പ്ലാന്‍റുകളില്‍ എല്‍ പി ജി വിതരണം നടത്തുന്നവര്‍ ദക്ഷിണേന്ത്യാതലത്തില്‍ സമരം തുടരുന്നതാണ് പാചകവാതകം ലഭിക്കാത്തത്. സമരത്തെത്തുടര്‍ന്ന് ബുള്ളറ്റ് ടാങ്കറിലൂടെയുള്ള പാചക വാതക വിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. സമരം നീളുന്നതുമൂലം കമ്പനിക്ക് വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :