ഗൂഗിള്‍ വരുമാനത്തില്‍ മുന്നേറ്റം

സാന്‍ഫ്രാന്‍സിസ്കോ| WEBDUNIA| Last Modified വെള്ളി, 16 ജൂലൈ 2010 (12:25 IST)
ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ വരുമാനത്തില്‍ വര്‍ധന. 2010 വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഗൂഗിളിന്റെ വരുമാനത്തില്‍ 24 ശതമാനമാണ് വര്‍ധനയാണുണ്ടായിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള രണ്ടാം പാദത്തില്‍ 6.82 ഡോളര്‍ വരുമാനമാണ് ഗൂഗിള്‍ നേടിയത്. രണ്ടാം പാദത്തിലെ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 2.37 ബില്യന്‍ ഡോളറാണ്.

നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ കമ്പനി മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് ഗൂഗിള്‍ സി ഇ ഇ എറിക് ഷിമിഡ്ത് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിട്ട 2009 വര്‍ഷത്തിലും മികച്ച നേട്ടം കൈവരിച്ച ഐ ടി കമ്പനികളില്‍ ഒന്നാണ് ഗൂഗിള്‍. ഓണ്‍ലൈന്‍ പരസ്യ വരുമാനത്തിലുണ്ടായ വര്‍ധനവാണ് മൊത്ത വരുമാനത്തിലും പ്രകടമായിരിക്കുന്നത്.

ഉല്‍പ്പന്ന, പരസ്യ മേഖലയില്‍ ഗൂഗിള്‍ വന്‍ നേട്ടം കൈവരിച്ചു. കമ്പനിയുടെ മൊത്ത വില്‍പ്പനയില്‍ 52 ശതമാനവും അമേരിക്കയ്ക്ക് പുറത്തു നിന്നാണ്. രണ്ടാം പാദത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കമ്പനിയില്‍ മൊത്തം 21,805 തൊഴിലാളികള്‍ ഉണ്ട്. ആദ്യ പാദത്തില്‍ ഇത് 20,612 ആയിരുന്നു.

സാങ്കേതിക മേഖലയിലെ ഭൂരിഭാഗം കമ്പനികളും സാമ്പത്തിക മാന്ദ്യത്തില്‍ പിന്നോട്ടു പോയപ്പോള്‍ പിടിച്ചു നിന്നത് ഗൂഗിള്‍ മാത്രമായിരുന്നു. ഗൂഗിള്‍ നിരവധി വെബ്സൈറ്റുകള്‍ ഏറ്റെടുക്കുകയും ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തത് നേട്ടമായി. ആഗോള സെര്‍ച്ച് എഞ്ചിന്‍ വിപണിയില്‍ ഭൂരിഭാഗം ഓഹരികളും ഗൂഗിളിന്റെ കൈവശമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :