കിംഗ്ഫിഷര്‍ ലണ്ടന്‍ സര്‍വീസ് മാര്‍ച്ച് 28ന്

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 18 ഫെബ്രുവരി 2010 (10:23 IST)
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ ന്യൂഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാന സര്‍വീസ് മാര്‍ച്ച് 28ന് ആരംഭിക്കും. പുതിയ എയര്‍ബസ് ആയ എ330-200 ഉപയോഗിച്ചാണ് ലണ്ടനിലേക്കുള്ള സര്‍വീസ് നടത്തുകയെന്ന് കിംഗ്ഫിഷര്‍ അറിയിച്ചു.

ഏഴ് രാജ്യാന്തര സര്‍വീസുകള്‍ നടത്താന്‍ കിംഗ്ഫിഷറിന് ഈയിടെയാണ് നിയമപരമായ അനുമതി ലഭിച്ചത്. ന്യൂഡല്‍ഹി-ലണ്ടന്‍, ന്യൂഡല്‍ഹി-ഹോങ്കോംഗ്, ന്യൂഡല്‍ഹി-ബാങ്കോക്, ന്യൂഡല്‍ഹി-ദുബായ്, മുംബൈ-കൊളംബോ, മുംബൈ-ബാങ്കോക്, മുംബൈ-ദുബായ് എന്നിവിടങ്ങളിലേക്കും ഇവിടങ്ങളില്‍ നിന്ന് തിരിച്ചുമുള്ള സര്‍വീസുകള്‍ക്കാണ് അനുമതി ലഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :