ചൈനയുടെ ‘വെബ്‌സൈറ്റ് ജനസംഖ്യ’ ഉയരുന്നു

ബീജിംഗ്| WEBDUNIA|
PRO
PRO
ലോകത്തേറ്റവും ജനസംഖ്യയുള്ള ചൈനയില്‍ വെബ്‌സൈറ്റുകളുടെ ജനനവും വര്‍ധിക്കുകയാണ്. വെബ്‌സൈറ്റുകളുടെ എന്ന രീതിയിലേക്ക് ഇത് മാറിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 35.1 ലക്ഷം വെബ്‌സൈറ്റുകളാണ് ചൈനയിലുള്ളത്. ഇന്ന് ഇകൊമേഴ്‌സ്, വാര്‍ത്ത, വിനോദം എന്നീ രംഗങ്ങളിലൊക്കെ ആഗോള തലത്തിലുള്ള സൈറ്റുകള് ചൈനയിലുണ്ട്.

46.1 ലക്ഷം ഡൊമൈന് നാമങ്ങളാണ് ഉള്ളത്. 28.2 ലക്ഷം പേരുടെ കൈകളിലാണ് ഇത്രയും സൈറ്റുകള് ഉള്ളത്. ഇതില് 70 ശതമാനം പേരും കമ്പനികളോ സംഘടനകളോ ആണ്. 30 ശതമാനം വ്യക്തിഗത ഉടമകളും.

ഇന്റര്‍നെറ്റ് സൊസൈറ്റി ഓഫ് ചൈനയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ചൈനയിലെ ആദ്യത്തെ വെബ്‌സൈറ്റ് 1994-ല്‍ ചൈനീസ് അക്കാദമി ഓഫ് സയന്‍സിന് കീഴിലുള്ള ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ എനര്‍ജി ഫിസിക്‌സിലെ ഗവേഷകരാണ് ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :