എസ്ബിടിയില്‍ പുതിയ നിക്ഷേപ പദ്ധതി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ വന്നതോടെ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി എസ്ബിടി. അനുപമ എന്നു പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് 1,111 ദിവസത്തേക്ക് 9.25 ശതമാനം പലിശ ലഭിക്കും.

നിക്ഷേപതുക കുറഞ്ഞത് പതിനായിരം രൂപയാണ്. ഇതിന് മുകളില്‍ 1000ത്തിന്റെ ഗുണിതങ്ങളുമായും നിക്ഷേപിക്കാം. പദ്ധതിയില്‍ നിന്ന് വായ്‌പ, ഓവര്‍ ഡ്രാഫ്‌റ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ബങ്ക് അധികൃതര്‍ പറഞ്ഞു.‘അനുപമ‘യുടെ വാര്‍ഷിക അറ്റാദായം 10.52 ശതമാനമാണ്.

ഇതില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 9.55 ശതമാനം പലിശയും 10.90 ശതമാനം അറ്റാദായവും ലഭിക്കും. വ്യക്തിഗത നിക്ഷേപകര്‍ക്കും പ്രവാസി നിക്ഷേപകര്‍ക്കും കോര്‍പ്പറേറ്റുകര്‍ക്കും ഈ നിക്ഷേപ പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും. എസ്ബിടിയുടെ എല്ലാ ശാഖകളിലും അനുപമ നിക്ഷേപ പദ്ധതി ലഭ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :