എണ്ണക്കമ്പനികളുടെ ദിവസത്തെ നഷ്ടം 265 കോടി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 16 ഏപ്രില്‍ 2010 (15:04 IST)
രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഓരോ ദിവസവും നഷ്ടം 265 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളാണ് വന്‍ നഷ്ടം വഹിച്ചുക്കൊണ്ട് പ്രവര്‍ത്തിക്കുന്നത്.

ചെലവിനേക്കാള്‍ കുറച്ച് വിലയ്ക്ക് ഇന്ധനം വില്‍ക്കേണ്ടി വരുന്നതിനാല്‍ വന്‍ നഷ്ടമാണ് നേരിടുന്നത്. മെയില്‍ അവസാനിക്കുന്ന കണക്കുകള്‍ പ്രകാരം നടപ്പ് വര്‍ഷം 87,440 വരുമാന നഷ്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

അന്താ‍രാഷ്ട്ര വിപണിയില്‍ ഏപ്രില്‍ മാസത്തില്‍ ക്രൂഡോയില്‍ വില ഗണ്യമായി വര്‍ധിച്ചു. പെട്രോള്‍, ഡീസല്‍, പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ വില്‍പനയിലൂടെ ദിവസവും പൊതുമേഖലാ എണ്ണക്കമ്പനികള്‍ 265 കോടി രൂപയാണ് നഷ്ടം വഹിക്കുന്നത്.

ഇപ്പോള്‍ പെട്രോള്‍ ലിറ്ററിന് 6.68 രൂപയും ഡീസല്‍ 5.81 രൂപയും മണ്ണെണ്ണ 18.42 രൂപയും പാചകവാതക സിലിണ്ടര്‍ 265.27 രൂപയും നഷ്ടത്തിലാണ് വില്‍ക്കുന്നത്. ഈ നഷ്ടം എങ്ങിനെ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഇതേവരെ വ്യക്തമാക്കിയിട്ടില്ലെന്ന് കമ്പനി വക്താക്കള്‍ പറയുന്നു.

ഈയിടെ അവസാനിച്ച സാമ്പത്തികവര്‍ഷത്തെ നഷ്ടം പരിഹരിക്കാനുള്ള ബാധ്യത ഒഎന്‍ ജിസിയും സര്‍ക്കാരും ഏറ്റെടുത്തത് എണ്ണക്കമ്പനികള്‍ക്ക് തെല്ല് ആശ്വാസം പകര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :