ഇന്‍‌ഫോസിസ് 45,000 പേരെ പുതുതായി നിയമിക്കും

ബാംഗ്ലൂര്‍| WEBDUNIA| Last Modified ഞായര്‍, 17 ഏപ്രില്‍ 2011 (10:36 IST)
ഈ സാമ്പത്തിക വര്‍ഷം ഇന്‍‌ഫോസിസ് 45,000 പേരെ പുതുതായി നിയമിക്കും. ഇതില്‍ 60% ക്യാംപസ് ഇന്‍റര്‍വ്യൂ വഴിയാകും. ബാക്കി ലാറ്ററല്‍ എന്‍ട്രി വഴിയുമായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

നിലവില്‍ 1.31 ലക്ഷം ജീവനക്കാരാണുള്ളത്. ബിപിഒ വിഭാഗത്തില്‍ 10,000 പേര്‍ക്കു നിയമനം നല്‍കും. ചൈനയില്‍ 3,000 പേര്‍ക്കു ജോലി നല്‍കുമെന്നും കമ്പനി അറിയിച്ചു.

ഇന്‍ഫോസിസിന് കഴിഞ്ഞ സാമ്പത്തികവര്‍ഷം 6,823 കോടി രൂപയുടെ അറ്റാദായം നേടി. മൊത്തം വരുമാനം 20.9 ശതമാനം വര്‍ധനയോടെ 27,501 കോടി രൂപയായി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :