ഇന്‍ഫോസിസ് അറ്റാദായം ഉയര്‍ന്നു

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 12 ജനുവരി 2010 (10:07 IST)
ഐ ടി രംഗത്തെ അതികായരായ ഇന്‍ഫോസിസ് ടെക്നോളജീസ് ലിമിറ്റഡിന്‍റെ അറ്റാദായത്തില്‍ ഉയര്‍ച്ച. ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇന്‍ഫോസിസ് അറ്റാദായത്തില്‍ 2.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 1582 കോടി രൂപയാണ് ഇന്‍ഫോസിസിന്‍റെ നികുതി കഴിച്ചുള്ള അറ്റാദായം. ഇന്ത്യന്‍ ഐടി മേഖല സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് അതിവേഗം കരകയറുന്നു എന്ന സൂചനയാണ് ഇന്‍ഫോസിസിന്‍റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഡിസംബര്‍ 31ലെ കണക്കു പ്രകാരം 5741 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 3.3 ശതമാനം വളര്‍ച്ച നേടിയിരുന്നു. മൂന്നാം പാദത്തില്‍ കമ്പനിയുടെ വില്‍പ്പന വരുമാനം 5335 കോടി രൂപയിലെത്തി. മുന്‍ പാദത്തില്‍ ഇത് 5201 കോടി രൂപയായിരുന്നു.

മാര്‍ച്ചില്‍ അവസാനിക്കുന്ന അവസാന പാദത്തില്‍ കമ്പനിയുടെ വരുമാനം 5721 കോടി വരെയാകുമെന്നാണ് പ്രതീക്ഷ. അവസാന പാദത്തില്‍ കമ്പനി ഒന്നര ശതമാനം വരെ വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 22519 കോടി വരെ വിറ്റുവരവാണ് കമ്പനിയുടെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :