പിരിച്ചുവിടലില്ലെന്ന് ഇന്‍ഫോസിസ്

ചെന്നൈ| WEBDUNIA|
സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴും ജീവനക്കാരെ പിരിച്ചുവിടാന്‍ യാതൊരു നീക്കവുമെല്ലെന്ന് പ്രമുഖ ഐടി സംരഭമായ ഇന്‍ഫോസിസ് അറിയിച്ചു. ഓഫര്‍ ലെറ്റര്‍ അയച്ച 18,000 ഉദ്യോഗാര്‍ത്ഥികളുടെ നിയമന കാര്യം ഉടന്‍ പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു.

പുതിയ ജീവനക്കാരുടെ പരിശീലന കാലാവധി നിലവിലെ 3.5 മാസത്തില്‍ നിന്ന് 4.5 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചതായി ഇന്‍ഫോസിസ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ക്രിസ് എസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. എച്1ബി വിസയില്‍ യുഎസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ പ്രത്യാഘാതങ്ങളൊന്നും സൃഷ്ടിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യവസായ മേഖലയില്‍ അനുഭവപ്പെടുന്ന മാന്ദ്യം അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പരിഹരിക്കാനാകുമെന്നും ഗോപാലകൃഷ്ണന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രത്യേക സാമ്പത്തിക മേഖല സംബന്ധിച്ച നിയമങ്ങളില്‍ സര്‍ക്കാര്‍ കൂടൂതല്‍ വ്യക്തത വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. വിവാദമായ സത്യം കമ്പ്യൂട്ടറിലെ ഇടപാടുകരെ ഏറ്റെടുക്കാന്‍ ഇന്‍ഫൊസിസ് ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. എങ്കിലും ചില കക്ഷികള്‍ ഇത് സംബന്ധിച്ച് ഇന്‍ഫോസിസിനെ സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഇ-ഗവര്‍ണന്‍സ് പരിപാടി ശക്തമാക്കിക്കൊണ്ട് ഐ‌ടി മേഖലയെ സഹായിക്കാന്‍ സര്‍ക്കാരിനാകുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :