ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ പെട്രോള്‍ പമ്പുകള്‍ രാത്രിയില്‍ അടച്ചിടാന്‍ നീക്കം

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ഞായര്‍, 1 സെപ്‌റ്റംബര്‍ 2013 (17:30 IST)
PRO
PRO
ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ പെട്രോള്‍ പമ്പുകള്‍ രാത്രിയില്‍ അടച്ചിടാനുള്ള ശുപാര്‍ശ പെട്രോളിയം മന്ത്രാലയം കേന്ദ്രസര്‍ക്കാരിന് നല്‍കി. പമ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ധന ഉപഭോഗവും ഇറക്കുമതിയും കുറയ്ക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഈ നടപടി.

പെട്രോളിയം മന്ത്രാലയത്തിന്റെ പ്രധാന ശുപാര്‍ശ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ടു വരെയായി നിജപ്പെടുത്തണമെന്നാണ്. രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കൂട്ടണം അല്ലെങ്കില്‍ ബജറ്റ് വിഹിതം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

രൂപയുടെ മൂല്യം ഇടിയുകയും ക്രൂഡോയില്‍ വില കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ധന ഉപയോഗം കുറയ്ക്കാന്‍ കടുത്ത നടപടികളാണ് പെട്രോളിയം മന്ത്രാലയം ആലോചിക്കുന്നത്. പാചക വാതകത്തിന്റെയും ഡീസലിന്റെയും വില വീണ്ടും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :