അന്‍റ്ലിയയില്‍ ഗൃഹപ്രവേശം 28ന്

മുംബൈ| WEBDUNIA| Last Modified ശനി, 16 ഒക്‌ടോബര്‍ 2010 (13:26 IST)
PRO
റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനിയും കുടുംബവും സ്വപ്നസൌധമായ അന്റിലിയയിലേക്ക് ഈ മാസം 28ന് താമസം മാറും. മുകേഷ്‌ തിരഞ്ഞെടുത്ത പ്രമുഖ വ്യക്‌തികള്‍ക്ക്‌ മാത്രമാണ് ഗൃഹപൃവേശച്ചടങ്ങിലേക്ക് ക്ഷണം. ദക്ഷിണ മുംബൈയില്‍ 40,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 570 അടി ഉയരത്തിലാണ് അന്റിലിയ തല ഉയര്‍ത്തി നില്‍ക്കുന്നത്.

27 നിലകളുള്ള വീട്ടില്‍ സ്വിമ്മിങ് പൂള്‍, ഹെല്‍ത്ത് ക്ലബ്, മിനി തീയേറ്റര്‍ എന്നീ സൗകര്യങ്ങളുണ്ട്. വീടിന് മുകളില്‍ മുന്ന് ഹെലിപാഡുകളുമുണ്ട്. ആന്റിലയെന്ന് പേരിട്ടിട്ടുള്ള ഈ വീടിന്റെ പാര്‍ക്കിങ് ലോട്ട് മാത്രം ആറ് നിലകളിലായാണ്. ഇതില്‍ 160 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. പാര്‍ക്കിങ് ലോട്ടിന് മുകളിലെ നിലയില്‍ സ്ഥിതി ചെയ്യുന്ന ലോബിയില്‍ ഒമ്പത് എലവേറ്ററുകളാണുള്ളത്.

വീട്‌ പരിചരിക്കാന്‍ 600 ജീവനക്കാരുണ്ടാവും. നിര്‍മാണ ചെലവ്‌ 200 കോടി ഡോളര്‍. ഈ‍ 'വീടിനെ ഒരു ചില്ലുകൊട്ടാരം എന്നാണു പ്ലാന്‍ തയാറാക്കിയ പെര്‍ക്കിന്‍സ്‌ പ്ലസ്‌ വില്‍ വിശേഷിപ്പിക്കുന്നത്‌. ദക്ഷിണ മുംബൈയില്‍ സീവിന്‍ഡിലുള്ള കഫ് പരേഡ് മേഖലയിലെ വസതിയിലായിരുന്ന മുകേഷ് അംബാനി നേരത്തെ താമസിച്ചിരുന്നത്. പുതിയ വീട്ടിലേക്ക് താമസം മാറുന്നതോട് കൂടി പ്രമുഖ വ്യവസായി കുമാര്‍ മംഗളം ബിര്‍ള മുകേഷ് അംബാനിക്ക് അയല്‍വാസിയാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :