മുംബൈ എല്ലാ ഇന്ത്യക്കാര്‍ക്കും: മുകേഷ്

ലണ്ടന്‍:| WEBDUNIA|
PTI
മഹാരാഷ്ട്രയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മാത്രം ടാക്സി പെര്‍മിറ്റ് നല്‍കിയാല്‍ മതി എന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തോട് റിലയന്‍സ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ മുകേഷ് അംബാനി എതിര്‍പ്പ് പ്രകടിപ്പിച്ചു. മുംബൈ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണ് എന്നായിരുന്നു മുകേഷിന്റെ പ്രതികരണം.

നാമെല്ലാം ഇന്ത്യക്കാരാണ്, മുബൈയും ഡല്‍ഹിയും ചെന്നൈയുമെല്ലാം എല്ലാ ഇന്ത്യക്കാരുടേതുമാണ്, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഒരു പുസ്തക പ്രകാശന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുകേഷ്.

സാമ്പത്തിക ഉദാരവല്‍ക്കരണത്തിനു ശേഷം കോര്‍പ്പറേറ്റ് ലോകം ‘ലൈസന്‍സ് രാജി’ല്‍ നിന്ന് ബഹുദൂരം മുന്നോട്ട് പോയെങ്കിലും മുംബൈയിലെ ടാക്സി ഡ്രൈവര്‍മാര്‍ ഇതുമായി മല്ലിടുകയാണ്. ഇപ്പോഴത്തെ യഥാര്‍ത്ഥ പ്രശ്നം വര്‍ഷത്തില്‍ 15 മുതല്‍ 20 ദശലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്.

എന്നാല്‍, അടുത്ത 20 വര്‍ഷം ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലേക്കുള്ള മടക്കയാത്ര തുടങ്ങാനാവുമെന്നും അംബാനി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :